Born to N K Raman Pillai and P Saraswathi Amma in Chingam 1122M E that is in Augest –September 1946A D has early schooling in natilve village Varenickal Pallikkal East and Kurathikad .College Education in Pandalam Thiruvanthapuram and Alppuzha
രാജതന്ത്രത്തിന്റെ വേരുകൾക്കിടയിൽ പെട്ട് അംഗഭംഗം വരുമ്പോഴും ജീവിതത്തിന്റെ കൊടിപ്പടം ഉയർത്തിപ്പിടിക്കുന്ന വിജിഗീഷുകളുടെ ആത്മസംഘർഷത്തിന്റെ പ്രൗഢസുന്ദരമായ ദൃശ്യാവിഷ്കാരമാണ് 'അമ്മ മഹാറാണി എന്ന നാടകം
കാലത്തെ തന്റെ കൈപ്പിടിയിലൊതുക്കാൻ പ്രയത്നിക്കുന്ന പ്രതിഭാശാലി സാമാന്യ മനുഷ്യ ദൃഷ്ടിയിൽ ഭ്രാന്തനായിരിക്കും പക്ഷെ അയാൾ ഒരിക്കൽ ഈ മഹാ പ്രപഞ്ചത്തിന്റെ സർഗക്രിയയുടെ പൊരുൾ കണ്ടെത്തുക തന്നെ ചെയ്യും
ശ്രീരാമ പത്നിയായ സീത ദേവിയുടെ മഹാ ത്യാഗത്തിന്റെ മുന്നിൽ സർവ്വതും സമർപ്പിച്ചു എഴുതിയ നാടക സമാഹാരം